തിരുവനന്തപുരം : ഏത് സമരപരിപാടികളിലും മുന്നിട്ട് നിന്നിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോങാ സുരേന്ദ്രന്റെ അസാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. അവരെ ഒഴിവാക്കിയിരി്കുകയാണെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണത്തിന് ബിജെപി നേതൃത്വം ശക്തമായി രംഗത്തുവന്നു. ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതാണ് അവരെ ഒഴിവാക്കിയെന്ന പ്രചാരണത്തിനു പിന്നില്‍. എന്നാല്‍ പൊതുരംഗത്ത് വരാത്തതിന് പിന്നിലുള്ള കാരണം അവരോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്നു ശോഭ സുരേന്ദ്രന്‍. ടെലിവിഷന്‍ ചര്‍ച്ചകളിലെയും നിത്യസാന്നിധ്യമായിരുന്ന ശോഭ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല. എന്താണ് കാരണം. ശോഭ സുരേന്ദ്രന്റെ പ്രതികരണം തേടിയെങ്കിലും അവരെ ടെലിഫോണില്‍ ലഭിച്ചില്ല. നേരത്തേ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പലതവണ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
Post Your Comments