Latest NewsIndiaNews

ചതി സഹജ സ്വഭാവം; ലഡാക്കിന് പിന്നാലെ അരുണാചലിലും സംഘര്‍ഷ നീക്കവുമായി ചൈന

ന്യൂ ഡൽഹി: വീണ്ടും വഞ്ചനാപരമായ മനോഭാവം പ്രകടിപ്പിച്ച് ചൈന. ഗാൽവാനിലും പാങ്കോങ്ങിലും പരാജയമേറ്റുവാങ്ങിയ ചൈന അരുണാചല്‍ പ്രദേശിലും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അരുണാചൽ പ്രദേശിന് സമീപം 6 മേഖലകളിൽ സി ജിൻപിങ്ങിന്റെ സൈന്യം സേനാവിന്യാസം വർദ്ധിപ്പിച്ചു.

Read also: ഒറ്റ ദിവസം കൊണ്ട് 12 ലക്ഷം കോവിഡ് ടെസ്റ്റുകൾ; എട്ട് മാസത്തിനുള്ളിൽ രാ​ജ്യ​ത്ത് പ​രി​ശോ​ധിച്ചത് 6.37 കോ​ടി സാ​മ്പി​ളു​കളെന്ന് ഐ​സി​എം​ആ​ര്‍

അപ്പര്‍ സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളില്‍ സംഘര്‍ഷം നില നില്‍ക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിസയിൽ അതിർത്തിക്കടുത്ത് ചൈന റോഡ് നിർമ്മിച്ചിട്ടുണ്ട്.

ചൈനയുടെ വെല്ലുവിളിയോട് പ്രതികരിക്കാൻ ഇന്ത്യൻ സൈന്യവും തയ്യാറാണ്. അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ 4 സെൻസിറ്റീവ് ഏരിയകളിൽ സൈന്യം ജാഗ്രത പാലിക്കുന്നു. ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പട്രോളിങ്ങും ശക്തിപ്പെടുത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button