COVID 19NewsKuwaitGulf

കുവൈറ്റിൽ ആശ്വാസം : കോവിഡ് മുക്തരുടെ എണ്ണം ഉയർന്നു തന്നെ, 90000 കടന്നു

കുവൈറ്റ് സിറ്റി : കോവിഡ് മുക്തരുടെ എണ്ണം കുവൈറ്റിൽ ഉയർന്നു തന്നെ, 90000 കടന്നു. 670പേർ കൂടി ഞായറാഴ്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 90,168 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം പുതുതായി 385 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 99,43ഉം, മരണസംഖ്യ 584ഉം ആയി. നിലവില്‍ 8,682 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 98 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,263 കോവിഡ് പരിശോധനകൾ കൂടി നടത്തിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Also read : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

ഒമാനിൽ 1722 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,475ഉം, മരണസംഖ്യ 846ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 770 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 85,418 ആയി ഉയർന്നു. 91.3 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. 64 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോൾ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 554ആയി. ഇതിൽ 172 പേര്‍ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button