കൊല്‍ക്കത്ത : ബി.ജെ.പി പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി. ബി.ജെ.പി പ്രാദേശിക പ്രവര്ത്തകന് ദീപക് മൊന്ഡലിനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് സൂചന.
മെഡിനിപൂര്‍ പുര്‍ബ ജില്ലയിലെ ബക്ചാ മേഖലയിലെ പ്രവര്‍ത്തകനാണ് ദിപക് മൊന്‍ഡല്‍. കഴിഞ്ഞ ദിവസം രാത്രിയാണ് മൊന്‍ഡല്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് കായിക ടൂര്‍ണമെന്റ് കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം മൊന്ഡലിന് നേരെ ബോംബാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മൊന്‍ഡല്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
Post Your Comments