Latest NewsKeralaNews

അടച്ചിട്ട വീട്ടില്‍ തീപിടിത്തം

കോഴിക്കോട്: അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ തീ​പി​ടി​ത്തം. കോഴിക്കോട് ഏലത്തുരിൽ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യ​ത്തി​നു എ​തി​ര്‍​വ​ശം മ​നീ​ഫ് മ​ഹ​ലി​ല്‍ മു​ഹ​മ്മ​ദ് കോ​യ​യു​ടെ വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്തം സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി മു​ഹ​മ്മ​ദും കു​ടും​ബ​വും എ​റ​ണാ​കു​ള​ത്ത് പോ​യ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച സെപ്തംബർ 18 ഉ​ച്ച​ക്ക് 12 മ​ണി​ക്ക് വീ​ട്ടി​ല്‍ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട്  സമീപവാസികൾ എ​ല​ത്തൂ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സംഭവസ്ഥലത്ത് ഫ​യ​ര്‍ യൂണിറ്റ് സംഘം എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ഇ​ല​ക്‌ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ക​ത്തി ന​ശി​ച്ചു. നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.

Read Also: തീ​പി​ടി​ത്ത​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗ​വ​ര്‍​ണ​റെ കണ്ട് രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button