ബെംഗളൂരു ∙ കാവേരി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയ്ക്ക് അഭിപ്രായം പറയാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര് പക്ഷം. നിയമനിര്‍മാണ സഭയുടെ അധികാര പരിധിയിലുള്ളതാണ് വിഷയമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമാന ആവശ്യവുമായി കര്‍ണാടകയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകണമോ എന്ന് ചർച്ച ചെയ്യാൻ കർണാടകയിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണ്.
അതേസമയം, കർണാടക സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. തമിഴ്നാടിനു വെള്ളം വിട്ടുനൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെയാണ് കോടതി വിമർശിച്ചത്.
Post Your Comments