ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തും അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ മനുഷ്യത്വരഹിതമായി നേരിടുന്ന കേരള സര്‍ക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് കത്തുനല്‍കി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. പോലിസ് പാലിക്കേണ്ട സാമാന്യ മര്യാദകള്‍ പോലും പാലിക്കുന്നില്ല. യാതൊരു പ്രകോപനവും കൂടാതെ ജീവന്‍ പോലും അപകടത്തിലാകും വിധം തലയിലും കണ്ണിലും മറ്റും അടിച്ചാണ് പോലിസ് സമരക്കാരെ നേരിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
യുവജന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എംഎല്‍എമാരെ പോലും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് കേരളത്തില്‍ നടന്നുവരുന്നത്. സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുന്ന എംഎല്‍എമാരെയും നേതാക്കളെയും പ്രസംഗിക്കാന്‍ പോലും അനുവദിക്കാതെ യാണ് കൈകാര്യം ചെയ്യുന്നതെന്നും രമ്യ ഹരിദാസ് കത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments