KeralaLatest NewsNews

രമ്യ ഹരിദാസ് എം.പിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

 

പാലക്കാട്: രമ്യ ഹരിദാസ് എം.പിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാൾ പിടിയില്‍. വടക്കഞ്ചേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ട (48)നാണ് അറസ്റ്റിലായത്.

അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ എം.പിയുടെ ഫോണില്‍ വിളിച്ച് സ്ഥിരമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളാണ് പ്രതി. നിരവധി തവണ താക്കീത് ചെയ്തിട്ടും ഇയാള്‍ ശല്യം തുടര്‍ന്നതോടെ എം.പി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്‍റെ നിര്‍ദേശ പ്രകാരം വടക്കഞ്ചേരി പോലീസാണ് കോട്ടയം തുമരംപാറയില്‍ നിന്ന് പ്രതി ഷിബുകുട്ടനെ കസ്റ്റഡിയിലെടുത്തത്.

രണ്ട് നമ്പറുകളില്‍ നിന്നായാണ് പ്രതി പലതവണ എം.പി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഇയാള്‍ എം.പിയെ വിളിച്ച്  ഭീഷണിപ്പെടുത്താനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല. ജി.എ.എസ്.ഐ അബ്ദുള്‍ നാസര്‍, ജി.എസ്.സി.പി.ഒമാരായ ദിലീപ് ഡി നായര്‍, സജിത്ത് എസ്, പി.സി.ഒ അഫ്സല്‍ എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button