KeralaLatest NewsNews

കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് സ്ത്രീകൾ കടന്നുവരുമ്പോൾ കേരളവർമ്മയിൽ വന്ന് “ജസിയ” നൽകി വേണം വരുവാൻ എന്ന് അറിയില്ലായിരുന്നു : താങ്കളെ പോലെയുള്ള മഹാ കവിയത്രികൾ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ നോക്കിയാണ് നിഷ്പക്ഷത എന്ന ലേബൽ കേരളത്തിൽ ചാർത്തി കൊടുക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞതും ആദ്യമായാണ് : ദീപ നിഷാന്തിനെതിരെ രമേശ് ടി ആർ

ദീപ നിഷാന്തിനെതിരെ വിമർശനവുമായി മുൻ സഹപാഠി രമേശ് ടി ആർ. താങ്കളെ പോലെയുള്ള മഹാ കവിയത്രികൾ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ നോക്കിയാണ് നിഷ്പക്ഷത എന്ന ലേബൽ കേരളത്തിൽ ചാർത്തി കൊടുക്കുന്നത് എന്ന് ആദ്യമായാണ് അറിയാൻ കഴിഞ്ഞത്. പിണറായിയുടെ പത്തരമാറ്റുള്ള സുവർണ്ണ സ്വപ്ന ഭരണത്തിൽ വീട്ടമ്മമാർ സമരമുഖത്ത് ഇറങ്ങുന്നത്, കുലസ്ത്രീ ആയ ബിന്ദു അമ്മിണിയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന താങ്കൾക്ക് അത്ര ബൂസ്റ്റ് ആയോ ഹോർലിക്‌സ് ആയോ തോന്നാത്തതിന്റെയും കുറ്റം ഞങ്ങൾക്ക് മാത്രമാണ് എന്നുള്ളതും വിനയപൂർവ്വം സമ്മതിക്കുന്നുവെന്ന് രമേശ് ടി ആർ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

പ്രിയപ്പെട്ട മുൻ സഹപാഠി ദീപ,

കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് സ്ത്രീകൾ കടന്നുവരുമ്പോൾ കേരളവർമ്മയിൽ വന്ന് “ജസിയ” നൽകി വേണം വരുവാൻ എന്ന് അറിയില്ലായിരുന്നു.! താങ്കളെ പോലെയുള്ള മഹാ കവിയത്രികൾ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ നോക്കിയാണ് നിഷ്പക്ഷത എന്ന ലേബൽ കേരളത്തിൽ ചാർത്തി കൊടുക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞതും ആദ്യമായാണ്.

പിണറായിയുടെ പത്തരമാറ്റുള്ള സുവർണ്ണ സ്വപ്ന ഭരണത്തിൽ വീട്ടമ്മമാർ സമരമുഖത്ത് ഇറങ്ങുന്നത്, കുലസ്ത്രീ ആയ ബിന്ദു അമ്മിണിയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന താങ്കൾക്ക് അത്ര ബൂസ്റ്റ് ആയോ ഹോർലിക്‌സ് ആയോ തോന്നാത്തതിന്റെയും കുറ്റം ഞങ്ങൾക്ക് മാത്രമാണ് എന്നുള്ളതും വിനയപൂർവ്വം സമ്മതിക്കുന്നു.

എന്നാലും പോണ പോക്കിൽ സ്വർണത്തെ മറക്കാതെ 916 പരിശുദ്ധി ഓർമിപ്പിച്ച ആ ആദർശ ശുദ്ധിയും സ്വഭാവശുദ്ധിയും പ്രതീകാത്മക അധ്യാപക/വീട്ടമ്മ ഓഡിറ്റിങ്ങും ഇശ്യ രസായിട്ടുണ്ട് ..!!

നട്ടുച്ചയ്ക്ക് ചാടിയെണീറ്റ് “എൻറെമ്മേ ചന്ദ്രൻ” എന്നുപറയുന്ന കു ബുദ്ധിജീവികളുടെ നാണിപ്പിക്കുന്ന മൗനത്തേക്കാൾ വലിയ ചിരി നാട്ടുകാർക്ക് വേറെയുണ്ടോ ?? അവരൊക്കെ സൂര്യനെ നേരിൽ കണ്ടിട്ടും, നിങ്ങൾ മാത്രം ഇപ്പോഴും ആ നിങ്ങളുടെ നട്ടുച്ചക്ക് ഉദിക്കുന്ന ചന്ദ്രനെ നോക്കി ഗുഡ് നൈറ്റ് പറഞ്ഞാലും ആളുകൾ ചിരിക്കില്ല, കാരണം അവർക്കറിയാം അതും എവിടെനിന്നെങ്കിലും ചൂണ്ടിയതായിരിക്കും എന്ന്.! അങ്ങിനെ പൊതുജനം ധരിച്ചാൽ തെറ്റു പറയാനൊക്കുമോ? അതല്ലേ പാരമ്പര്യം ?

പെങ്ങൾക്ക് ഓർമ്മയുണ്ടോ എന്ന് അറിയില്ല, കാണാൻ വഴിയില്ല, അന്ന് ഞാനും ആതിരയും ശ്യാമും ബാലഗോപാലൻ മോത്തിയും സന്ദേശും പ്രസീതചാലക്കുടിയും സതീഷും ജെബിൻ ജോസഫ് തുടങ്ങി ഒട്ടനവധി പേർ വിവിധ വിദ്യാർഥി പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടം- 2000 മുതൽ 2004 വരെ. അന്ന് ഞങ്ങളെല്ലാം വിദ്യാർത്ഥി അവകാശങ്ങൾക്കുവേണ്ടിയും സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടിയും അതിശക്തമായി പോരാടുന്ന സമയം. തെരുവോരങ്ങളിൽ തല്ലു കൊണ്ടും അതിശക്തമായ സമരങ്ങൾ നയിച്ചു വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒട്ടനവധിപേർ ഉണ്ടായിരുന്ന കാലം.
അന്ന് ഉപ്പിട്ട് വച്ച കലം പോലെ, ഇക്കിളിപ്പെടുത്തുന്ന പ്രേമവുമായി മരച്ചുവട്ടിൽ നിന്നും മരച്ചുവട്ടിലേക്ക് മാറിമറിയിരുന്നു ഭരണഘടനയെപ്പറ്റി ആവലാതിപ്പെടുകയായിരുന്നു താങ്കൾ എന്ന്‌ ഞങ്ങൾ അറിഞ്ഞില്ല, ആരും പറഞ്ഞില്ല.!

അന്ന് സമരം നയിക്കുന്ന ഞങ്ങളെയൊക്കെ നോക്കി കാന്റീനിൽ പ്രേമ ഹംസമായി മാറുന്ന അവസരത്തിൽ ഭരണഘടനയെ സംരക്ഷിക്കുക ആയിരുന്നു താങ്കൾ എന്നും ഞങ്ങൾ അറിഞ്ഞില്ല..!!

കൈ വളകൾ കിലുക്കി കുശലം പറഞ്ഞു താങ്കൾ കേരളവർമ്മയിലെ മനോഹരമായ ഊട്ടിയിൽ ഊഞ്ഞാലാടി കളിക്കുമ്പോൾ, കോർപ്പറേറ്റ് കുത്തകകൾ ക്കെതിരെ ശക്തമായ പോരാട്ടത്തിലായിരുന്നു എന്ന് ഞങ്ങൾ ആരുമറിഞ്ഞില്ല .!!

ഉച്ചയ്ക്ക് പ്രകടനങ്ങൾക്ക് വേണ്ടി അണിനിരക്കുന്ന വിദ്യാർത്ഥികളെ ജനലിലൂടെ നോക്കി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം വെട്ടിവിഴുങ്ങി റിയാലിറ്റി ഷോ പോലെ സമരങ്ങൾ കണ്ടിരിക്കുമ്പോള്, പെട്രോൾ വിലവർധനവിനെതിരെ താങ്കളുടെ മനസ് പോരാട്ടത്തിലായിരുന്നു എന്നും‌ ആരും അറിയാതെ പോയി..!!

സാരമില്ല താങ്കൾ വെറും ഒരു ബാലനല്ല, തിരിച്ചറിയപ്പെടാതെ പോയ താങ്കളുടെ സമരമുഖങ്ങൾ എത്ര ഞങ്ങൾ കണ്ടിരിക്കുന്നു.!

അതെ ഡോക്ടർ ആതിര ചെയ്തത് പാതകമാണ്, അവർ വീറോടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചത്, സമരമുഖങ്ങളിൽ അഗ്നി ജ്വാലയായി മുന്നേറിയത്, കേരളവർമയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്, അധ്യാപിക ആയിരിക്കുമ്പോൾ ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായത്, അഴിമതിക്കും മയക്കുമരുന്ന് കച്ചവടത്തിനും സ്വർണക്കടത്ത് മാഫിയക്കും എതിരെ സമരങ്ങൾ നയിച്ചത്, എല്ലാം വലിയ അപരാധമാണ്, പൊറുക്കാൻ പറ്റാത്ത അപരാധം ..!!

അതിനുള്ള അവകാശം മൊത്തമായി ഫേസ്ബുക്കിൽ രണ്ട് തള്ളും അഞ്ചു നുണയും സ്വല്പം സാഹിത്യവും കടിച്ചാൽ പൊട്ടാത്ത നാലു വാക്കുകളും എഴുതി ക്യാപ്സൂൾ പരുവത്തിൽ ഭൂതകാലക്കുളിർ കൊണ്ട് നുണയുടെ കുന്നുകൾ തീർക്കുന്ന ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും ഞങ്ങൾ മനസിലാക്കുന്നു.

പക്ഷേ ഇതൊക്കെ കണ്ടു പൊതു ജനം മൂക്കത്ത് വിരൽ വെച്ച് പറയും “നാണം ഇല്ലാത്തവളുടെ ആസനത്തിൽ ആല് മുളച്ചാൽ അതും അവൾക്കൊരു ഒരു തണല്” എന്ന് .!

അസൂയ ആകാം പക്ഷേ ഇത് വല്ലാത്തൊരു മനോരോഗമായി പോയി. ഡോക്ടറെ കാണണം, നന്നായി ചികിത്സിക്കണം. കൂടെ ജോലി ചെയ്യുന്ന വരെയെങ്കിലും മഞ്ഞ കണ്ണട ഊരി വച്ചു നോക്കുക. ഇനിയും നീട്ടുന്നില്ല, എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിച്ചുകൊണ്ട്

എന്ന്
സ്വന്തം സഹപാഠി
രമേഷ് ടി ആർ

https://www.facebook.com/467131036703299/posts/3356855837730790/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button