KeralaLatest NewsNews

പോലീസുകാരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിപ്പ്; പിന്നിൽ വിദേശ സംഘം

കൊല്ലം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി വിവരം. വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത് സംബന്ധിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി.

Read also: കാ​ന​ഡ​യിൽ കോവിഡ് കേ​സു​കൾ ഉയരുന്നതിനിടയിൽ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി പ്ര​സി​ഡ​ന്‍റ് രാ​ജി​വച്ചു

നൈജീരിയ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ കമ്പനി ഉടമകള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലും ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. വ്യാജ ഫെയിസ് ബുക്ക് ഐഡികൾ സൈബർ സെൽ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. സംസ്ഥാന സൈബര്‍ സെല്‍ തട്ടിപ്പ് സംബന്ധിച്ച വിവരം ഇന്റര്‍പോളിന് കൈമാറി.

പോലീസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിക്കുന്ന സംഘം മറ്റുള്ളവരോട് സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് പണം ആവശ്യപ്പെടും. 2000 മുതല്‍ 50,000 വരയാണ് ആവശ്യപ്പെടുക. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് ആവശ്യപ്പെടുക.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലാണ് കൂടുതലായി വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഒരു എസ്‌ഐയുടെ പേര് ഉപയോഗിച്ച് 20,000 രൂപ സംഘം തട്ടിയെടുത്തു.

സംഭവത്തില്‍ സംസ്ഥാന സൈബര്‍ സെല്‍ നാല് മാസമായി അന്വേഷണം തുടരുകയാണ്. നൈജീരിയ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് സംസ്ഥാന സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍. സംഭവത്തെക്കുറിച്ച് ഇന്റര്‍പോളിനെ അറിയിച്ചിട്ടുണ്ടെന്ന് സൈബര്‍ ഡോമിന്റെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button