തിരുവനന്തപുരം: സംസ്ഥാനത്ത് അൽഖ്വയ്ദ തീവ്രവാദികള്‍ എത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഇതിനു കാരണം ഇന്റലിജൻസ് വിഭാഗത്തിന്റെ വലിയ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ തുടർന്ന് കേരളത്തിലെ നിയമസംവിധാനം തകര്‍ന്നെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
യുഎഇ കോൺസുലേറ്റിലേക്ക് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് കേസ് എടുത്തത് അതിശയിപ്പിക്കുന്ന വാർത്തയാണ്. ഇതോട് കൂടി കള്ളക്കടത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് വ്യക്തമായെന്നും മുല്ലപ്പളി മാധ്യമങ്ങളോട് പറഞ്ഞു. മതതീവ്രത സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം. ഒരു വിഭാഗം മന്ത്രിമാരുംപോഷക സംഘങ്ങളുമാണ് നാടിനെ നശിപ്പിക്കുന്നത്. എന്നാൽ ഭരണകൂട ഭീകരതക്ക് നേതൃത്വം വഹിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തെ തുടർന്ന് പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി രാജിവയ്ക്കാൻ സമയമായിരിക്കുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
Post Your Comments