കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബിനാമി സ്വത്ത് ഉള്ളതായി
സംശയംപ്രകടിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇതോടെ സ്വപ്ന സുരേഷ് ഉൾപ്പെടെ ഒന്‍പത് പ്രതികളെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ അപേക്ഷ നല്കി.
സ്വപ്നയെ കൂടാതെ പി എസ് സരിത്, സന്ദീപ് നായര്‍. കെ ടി റമീസ് , ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെ ചോദ്യം ചെയ്യാനാണ് അപേക്ഷ നൽകിയിരിക്കുന്നത്. നികുതി അടയ്ക്കാത്ത പണം സ്വപ്നയുടെ ലോക്കറില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.
പ്രതികളുടെ പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല. വരുമാനം ആസ്തി എന്നീവ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതികള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ബിനാമി സ്വത്തുണ്ടന്ന് ആദായ നികുതി വകുപ്പ് സംശയിക്കുന്നുണ്ട്. ഇത് കണ്ടെത്തണമെങ്കിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.
Post Your Comments