KeralaLatest NewsNews

അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയില്ല; സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

മുഴുവൻ ജീവനക്കാരോടും സർക്കാർ ഓഫീസുകളിൽ ഹാജരാകാൻ ആവശ്യപ്പെടണമെന്ന ശുപാർശ ദുരന്തനിവാരണ വകുപ്പ് സർക്കാരിന് നൽകി.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാലാണ് സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്. ഇത് പിന്നീട് പിൻവലിച്ചില്ല.

22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ദുരന്തനിവാരണ വകുപ്പ് ശുപാർശ ചെയ്തു. മുഴുവൻ ജീവനക്കാരോടും സർക്കാർ ഓഫീസുകളിൽ ഹാജരാകാൻ ആവശ്യപ്പെടണമെന്ന ശുപാർശ ദുരന്തനിവാരണ വകുപ്പ് സർക്കാരിന് നൽകി. അതേസമയം, പൊതുഗാഹതം പുനഃരാരംഭിച്ചിട്ടില്ലാത്തതിനാൽ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യിണ്ടിവരുന്നവർക്ക് ഇളവു തുടരാൻ സാധ്യതയുണ്ട്. പൊതുഗതാഗതം സാധാരണ നിലയിലാകുമ്പോൾ ഇവരും ഓഫീസിലെത്തണം.

Read Also: സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ച്ചകളിലും പ്രവർത്തിക്കും

ശനിയാഴ്ച പ്രവൃത്തിദിവസമാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇരുപത്തിരണ്ടാം തീയതി മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ഓഫീസുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങണമെന്നുമാണ് നിര്‍ദേശം. ലോക്ക് ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച്‌ ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന് നിലപാട് പൊതുഭരണ വകുപ്പ് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button