COVID 19Latest NewsKeralaNews

സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കപട്ടിക; മത്സ്യവ്യാപാരി ഇടപെട്ടത് 3000 ത്തോളം ആളുകളുമായി

തിരുവനന്തപുരം : നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് മുവായിരത്തോളം ആളുകളുമായി സമ്പര്‍ക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഈക്കാര്യം അറിയിച്ചത്. കുമളി എട്ടാം മൈല്‍ മുതല്‍ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാര്‍, കമ്പംമെട്ട് തുടങ്ങി അതിര്‍ത്തി മേഖലയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയിരുന്നതായാണ് വിവരം.

സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കമാണ് ഇതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് നെടുങ്കണ്ടം ടൗണ്‍ മൊത്തമായി അടച്ചു. മത്സ്യമൊത്തക്കച്ചവടക്കാരനും ഗ്രാമപഞ്ചായത്ത്, എക്‌സൈസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 48 പേര്‍ക്ക് ടൗണില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button