ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാം ഇന്ന് തുറന്നേക്കുമെന്ന് സൂചന. ബാണാസുര ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള നേരത്തെ അറിയിച്ചിരുന്നു. ഡാമുകളിലെ ശരാശരി ജലനിരപ്പ് 34 ശതമാനമാണെന്നും വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം വിവിധ ജില്ലകളിലായി ഇതുവരെ 18 ഡാമുകളാണ് തുറന്നിരിക്കുന്നത്. ചെറിയ ഡാമുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്നുവിട്ടിട്ടുണ്ട്. അഞ്ച് വലിയ ഡാമുകളില്‍ ബാണാസുര സാഗറില്‍ മാത്രമാണ് ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിട്ടുള്ളത്.
Post Your Comments