കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ മൂലം അണക്കെട്ടില്‍ വെള്ളമുയരുന്നു. 775.60 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 774.05 മീറ്റര്‍ വരെ വെള്ളം ഉയർന്നിട്ടുണ്ട്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 91.28 ശതമാനമാണിത്. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടര്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നാണ് സൂചന. പരിസര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9496011981, 04936274474 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Post Your Comments