COVID 19Latest NewsUSANewsBahrain

പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ല : യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോർക്ക് : ഇന്ന് ലോകം നേരിടുന്ന ഒന്നാം നമ്പര്‍ ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19 , വാക്‌സിന്‍ കൊണ്ടുമാത്രം പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പത്രസമ്മേളനത്തില്‍ . പറഞ്ഞു.

Also read :  യുഎഇയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്

പ്രതിരോധ മരുന്നില്‍ പ്രതീക്ഷയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍, ഈ മഹാമാരിയെ തടുക്കാന്‍ ഒറ്റമൂലി ഇല്ല എന്നുള്ളതാണ് വ്യക്തമാക്കാനുള്ളത്. പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ല. രോഗവ്യാപനം തടയുവാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണം. വൈറസിനെ പരാജയപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ചേരേണ്ട സമയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button