Latest NewsIndia

മതം മാറ്റ മാഫിയയ്ക്ക് കനത്ത തിരിച്ചടി, മതപരിവര്‍ത്തന നിരോധനത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ നീക്കം

മതപരിവര്‍ത്തനം കുറ്റകരമാക്കുന്ന പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ലഖ്‌നൗ : സംസ്ഥാനത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുപി സര്‍ക്കാറിന്റെ നീക്കം. സംസ്ഥാന നിയമ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച്‌ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇത് റിപോര്‍ട്ട് ചെയ്തത്. മതപരിവര്‍ത്തനം കുറ്റകരമാക്കുന്ന പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഹിന്ദു സമൂഹത്തെയും മറ്റു മതവിഭാഗങ്ങളെയും ചില തീവ്രവിഭാഗങ്ങള്‍ ചതിയില്‍പ്പെടുത്തി മതംമാറ്റുന്ന പ്രവണത വര്‍ധിച്ചു വരുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, ലൗ ജിഹാദ് സംഭവങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ യോഗി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ പുതിയ നീക്കം.

‘നടപടിക്രമങ്ങള്‍ തയ്യാറാക്കി വരികയാണ്. ഫലപ്രദമായി മതപരിവര്‍ത്തനത്തെ തടയുന്ന നിലവിലുള്ള നിയമങ്ങളും പരിശോധിക്കും’ – യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. വിവാഹത്തിനു വേണ്ടിയുള്ള മതം മാറ്റം യുപിയില്‍ വര്‍ധിക്കുകയാണെന്നും കാണ്‍പൂര്‍ ജില്ലയില്‍ മാത്രം ഇത്തരം 11 കേസുകള്‍ അന്വേഷിച്ചുവരികയാണെന്നും നിയമവകുപ്പിലെ ഉദ്യാസ്ഥന്‍ വ്യക്തമാക്കി.

read also: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ : ദേശാഭിമാനി ജീവനക്കാരനുള്‍പടെ രണ്ടു പേര്‍ അറസ്റ്റില്‍

നിലവില്‍ എട്ട് സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്. എന്നീ സംസ്ഥാനങ്ങളാണ് മതപരിവര്‍ത്തനം നിരോധിച്ചത്. 1967 ല്‍ ഈ നിയമം ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് ഒഡീഷ. 1968 ല്‍ മധ്യപ്രദേശും മതപരിവര്‍ത്തനം നിരോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button