Latest NewsIndia

‘പ്രതിപക്ഷ കക്ഷികളുമായി സഖ്യത്തിനില്ല, ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും’ , ബിജെപിയുമായി കൂടുതല്‍ അടുത്ത് മായാവതി

ഇത്തവണ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് മായാവതി സൂചിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ ബിജെപി മാത്രമാണ് ആശങ്കയൊന്നുമില്ലാതെ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ബിഎസ്പി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത്തവണ സഖ്യമൊന്നുമില്ലാതെയാണ് മായാവതി മത്സരിക്കുന്നത്. സാധാരണ ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്ത പാര്‍ട്ടിയാണ് ബിഎസ്പി. ഇത്തവണ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് മായാവതി സൂചിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

പക്ഷേ ബിജെപിയുമായി മായാവതി സഖ്യമുണ്ടാക്കുമെന്ന ആരോപണം ശക്തമാണ്. ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ അവര്‍ ബിജെപിയുമായി കൂടുതല്‍ അടുക്കുന്നു എന്നാണ് വ്യക്തമാകുന്നത്. കോൺഗ്രസ്സും ബിഎസ്പിയും എസ്പിയും ഒന്നിച്ചു മത്സരിക്കുമെന്നായിരുന്നു ഇതുവരെ പാർട്ടികൾ കരുതിയിരുന്നത്. അതേസമയം എട്ട് സീറ്റുകളില്‍ ആറെണ്ണവും ബിജെപിയുടെ സീറ്റുകളാണ്. ബാക്കി രണ്ടെണ്ണം സമാജ് വാദി പാര്‍ട്ടിയുടേതാണ്.

ബിഎസ്പിയുടെ അടിത്തറ ഇളകി പോകുന്നുവെന്ന് മായാവതി തിരിച്ചറിയുന്നുണ്ട്. പക്ഷേ ബിജെപിയുമായി ഏറ്റുമുട്ടാന്‍ അവര്‍ തയ്യാറല്ല. ദളിതുകളെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലൂടെ പ്രതിപക്ഷത്തെ തകര്‍ത്ത് അവര്‍ക്കിടയില്‍ മുന്‍നിരയിലെത്താനാണ് മായാവതി താല്‍പര്യപ്പെടുന്നത്.മായാവതി കരുത്തുറ്റ ദളിത്-മുസ്ലീം നേതാക്കളെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. യുപിയിലെ രാഷ്ട്രീയ മാറ്റം ബഹുജന്‍ രാഷ്ട്രീയത്തെ തന്നെ അപ്രസക്തമാക്കിയിരിക്കുകയാണ്.

read also: ‘ഇതാണോ കുലസ്ത്രീ…ഇങ്ങനെ ബാരിക്കേട് ചാടാവോ? എന്നെപ്പോലെ നാലക്ഷരം കട്ട് ജീവിച്ചൂടേ..” മഹിളാ മോർച്ച സമരത്തെ പരിഹസിച്ച ദീപ നിശാന്തിന്‌ മറുപടിയുമായി അലി അക്ബർ

ബിജെപിയുടെ സഹായം ബിഎസ്പിക്ക് കിട്ടുമോ എന്ന ഭയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. പക്ഷേ ബിഎസ്പി മത്സരിക്കുകയാണെങ്കില്‍ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ഭിന്നിച്ച്‌ പോകും. ബിജെപിക്ക് ഒറ്റയ്ക്ക് ജയിക്കാനുള്ള കെല്‍പ്പുണ്ട്. എന്നാല്‍ ബിഎസ്പി മത്സരിക്കുന്നതോടെ കോണ്‍ഗ്രസും എസ്പിയും ഒന്നിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button