Latest NewsNews

മാധ്യമ പ്രവർത്തകരെ അപമാനിച്ച സംഭവം ; രണ്ട് പേർ അറസ്‌റ്റിൽ

തിരുവനന്തപുരം : സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് അവതാരക നിഷാ പുരോഷോത്തമന്‍ നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദേശാഭിമാനിയിലെ മുന്‍ജീവനക്കാരനായ വിനീത്, കൊല്ലം കുണ്ടറ സ്വദേശി ജയജിത്ത് എന്നിവരെയാണ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

സൈബർ ആക്രമണത്തിന് ഇരയായ ഏഷ്യാനെ‌റ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി കമലേഷിന്റെ പരാതി സൈബർ സെൽ വട്ടിയൂർക്കാവ് പൊലീസിന് കൈമാറി. വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തക പ്രമീളാ ഗോവിന്ദിനുമെതിരെ വലിയ രീതിയില്‍ സൈബറാക്രമണം നടന്നത്.

വനിതാമാധ്യമപ്രവര്‍ത്തകരേയും അവരുടെ കുടുംബാംഗങ്ങളെ പോലും വളരെ മോശമായ രീതിയിലായിരുന്നു സൈബറിടങ്ങളില്‍ ചിലര്‍ ചിത്രീകരിച്ചത്. തുടർന്ന് പത്രപ്രവർത്തക യൂണിയനും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിന്റെ നേതൃത്വത്തിൽ കേസന്വേഷണത്തിലാണ് രണ്ടുപേർ അറസ്‌റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button