NattuvarthaLatest NewsKeralaNews

‘എന്തിന് തേച്ചൂ മേയരൂറ്റി, തേപ്പ് എന്ന വാക്ക് മാറ്റി ഇനി മേയറടി എന്നാക്കിയാലോ’, ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെയുള്ള സൈബർ ആക്രമണം തുടരുന്നു. വലതു പ്രൊഫൈലുകളിൽ നിന്നാണ് ആക്ഷേപ വർഷങ്ങളും, അസഭ്യവും മേയർക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. സച്ചിൻ ദേവുമായി ആര്യയുടെ വിവാഹം നടക്കാനിരിക്കുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇത്തരത്തിൽ സൈബർ ആക്രമണവും ശക്തമായത്.

Also Read:ഭീകര സംഘടനകളും തീവ്രവാദികളും കോൺഗ്രസിന് കീഴിൽ തഴച്ചുവളരുന്നു: പോപ്പുലർ ഫ്രന്റ് റാലിക്കെതിരെ ബിജെപി

‘എന്തിന് തേച്ചൂ മേയരൂറ്റി, തേപ്പ് എന്ന വാക്ക് മാറ്റി ഇനി മേയറടി എന്നാക്കിയാലോ’, എന്നൊക്കെയുള്ള മോശമായ കമന്റുകളും മറ്റുമാണ് ആര്യയുടെ ഫേസ്ബുക് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ആര്യ രാജേന്ദ്രനെ അനുകൂലിക്കുന്നവരെയും സോഷ്യൽ മീഡിയ അധിക്ഷേപിക്കാൻ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാവുന്നു എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന രീതിയില്‍ ഈ വാർത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിന് പിറകെയാണ് വിമർശകർ എത്തിയത്. അതേസമയം, ഇടത് പ്രൊഫൈലുകളിൽ ഇപ്പോഴും ആര്യയ്ക്കും സച്ചിനും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button