കൊച്ചി: യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്രപാഴ്സൽ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തും മുൻപ് അസാധാരണ നീക്കവുമായി അന്വേഷണ സംഘം. യുഎഇയിൽ നിന്നു മതഗ്രന്ഥങ്ങൾ എത്തിയതായി പറയപ്പെടുന്ന കാർട്ടനുകളിൽ ഒന്നിൽ കറൻസി നോട്ടുകൾ നിറച്ചാണ് പരിശോധന നടത്തിയത്. കാർട്ടനുകൾ ആദ്യം പരിശോധിച്ച കസ്റ്റംസിന്റെ സഹായത്തോടെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷിക്കുന്നത്. മന്ത്രി ജലീൽ വഴി വിതരണത്തിന് നൽകിയവ ഒഴികെയുള്ള 218 കാർട്ടനുകൾ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്.
Read also: സ്വർണ്ണക്കടത്ത് കേസ് : സുപ്രധാന ഉത്തരവുമായി എന്‍ഐഎ പ്രത്യേക കോടതി
അതേസമയം തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസ് വിവാദമായിരിക്കുമ്പോൾ, എൻഫോഴ്സ്മെന്റ് സ്പെഷൽ ഡയറക്ടർ സുശീൽ കുമാർ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ സന്ദർശിച്ചു. സ്വർണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച.
Post Your Comments