കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാനത്ത് വിവാദങ്ങൾ പുകയുന്നതിനിടെ സുപ്രധാന ഉത്തരവുമായി എൻ ഐ എ കോടതി . മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ഈ മാസം 22 ന് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.
സ്വപ്‌നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് 22 ന് ഹാജരാക്കണമെന്ന് എന്‍ഐഎ പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് അന്വേഷണത്തിനായി എന്‍ഐഎ സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also : “ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുന്നു” : കോടിയേരി ബാലകൃഷ്ണൻ
കേസില്‍ സ്വപ്‌നയടക്കം അഞ്ച് പ്രതികളോട് കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകമണെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത് . എന്നാല്‍ നെഞ്ച് വേദനയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സ്വപ്‌ന ഹാജരായിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി കേസിലെ മറ്റ് പ്രതികളായ സന്ദീപ് നായര്‍, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അന്‍വര്‍ എന്നിവരെ നേരത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു.
Post Your Comments