Latest NewsCricketNewsSports

കോവിഡിന്റെ ആശങ്കകൾക്കിടെ ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ തുടക്കമാകും

ദുബായ്: കോവിഡിന്റെ ആശങ്കകൾക്കിടെ ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ തുടക്കം കുറിക്കുന്നു. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ചെന്നൈ സൂപ്പർ കിങ്‌സും നാളെ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ശനിയാഴ്ച വൈകീട്ട് 7.30 മുതൽ അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഉദ്ഘാടനം. വർണാഭമായ ഉദ്ഘാടനച്ചടങ്ങോ ചിയർ ലീഡേഴ്‌സോ ഉണ്ടാകില്ല. കാണികൾക്കും പ്രവേശനമില്ല. കോവിഡ് തുടങ്ങിയശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ കായികമേളയാണിത്.

Read also:  ​സംസ്ഥാനത്ത് കനത്ത മഴ ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അതേസമയം ടൂർണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകളെ സ്റ്റേഡിയത്തിൽ കയറ്റുന്ന കാര്യം പരിഗണനയിലാണെന്ന്, ഐ.പി.എൽ. സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ.) അധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരുമാസം മുമ്പുതന്നെ മിക്ക ടീമുകളും ദുബായിലെത്തിയിട്ടുണ്ട്. ആറുദിവസത്തെ ക്വാറന്റീനും മൂന്നു കോവിഡ് ടെസ്റ്റുകളും പൂർത്തിയാക്കിയശേഷമാണ് പരിശീലനത്തിൽ പ്രവേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button