Latest NewsNewsIndia

കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ പേരില്‍ തെറ്റായ വിവരങ്ങളാണു പ്രചരിക്കുന്നത് … അത് കണ്ണടച്ച് വിശ്വസിയ്ക്കരുത് : കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ പേരില്‍ തെറ്റായ വിവരങ്ങളാണു പ്രചരിക്കുന്നത് … അത് കണ്ണടച്ച് വിശ്വസിയ്ക്കരുതെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ പേരില്‍ തെറ്റായ വിവരങ്ങളാണു പ്രചരിക്കുന്നതെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു ശരിയായ വില ലഭിക്കില്ലെന്ന് തെറ്റായ വിവരങ്ങളാണു പരക്കുന്നത്. നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കില്ലെന്നതു വ്യാജവാര്‍ത്തയാണ്.

Read Also : കേന്ദ്രസര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ഖുറാന്‍ കൈപ്പറ്റിയത് എന്തിന് ? എന്‍ഐഎ ചോദ്യം ചെയ്യലില്‍ മന്ത്രി.കെ.ടി.ജലീലിന് ഉത്തരമില്ല : പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനായില്ലെന്ന് റിപ്പോര്‍ട്ട്

ഇതു പൂര്‍ണമായും നുണയാണ്. കര്‍ഷകരെ വഞ്ചിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്- ബിഹാറില്‍ റെയില്‍ പാലത്തിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുന്നതിനിടെ പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരെ കരുതിയിരിക്കണം. നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരെ സൂക്ഷിക്കണം. കര്‍ഷകരെ ദുരിതത്തില്‍ തന്നെ നിര്‍ത്താനും പഴയ സംവിധാനങ്ങള്‍ വച്ച് ചൂഷണം ചെയ്യാനുമാണ് അവര്‍ ലക്ഷ്യമിടുന്നത്.

വര്‍ഷങ്ങളായി അധികാരത്തിലിരുന്ന അവര്‍ കര്‍ഷകരെക്കുറിച്ച് ഒരുപാടു സംസാരിക്കും. പക്ഷേ ഒന്നും ചെയ്തിട്ടില്ല. കാര്‍ഷിക വിളകള്‍ക്കു ശരിയായ വില നല്‍കാന്‍ സര്‍ക്കാര്‍ ചുമതലപ്പെട്ടിരിക്കുന്നു-സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button