KeralaLatest NewsUAENewsGulf

ക്രിക്കറ്റ് താരം യു.എ.ഇ യിൽ മരിച്ച നിലയിൽ

അജ്‌മാൻ : ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ശ്രീലാലി(26)നെയാണ് ബുധനാഴ്ച രാത്രി താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : “പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണ് പിണറായി വിജയൻ” : രമേശ് ചെന്നിത്തല 

ക്രിക്കറ്റ് കളിക്കാരനായ ശ്രീലാല്‍ കാസര്‍കോട് ജില്ലാ അണ്ടര്‍ 14,16,19 ടീമുകളില്‍ അംഗമായിരുന്നു. യുഎഇയിലും ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. 2017ല്‍ സന്ദര്‍ശക വീസയിലെത്തി ജോലി അന്വേഷിച്ച ശേഷം തിരിച്ചുപോയ ശ്രീലാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ്ടുമെത്തിയത്.

Read Also : രാജ്യത്ത് ഏഴ് കമ്പനികള്‍ക്ക് കൊറോണ പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി ആരോഗ്യമന്ത്രാലയം

ശ്രീലാലിന്റെ അമ്മ രണ്ടു വര്‍ഷം മുന്‍പ് മരിച്ചു. സഹോദരങ്ങള്‍: ശ്യാം ലാല്‍, ജിത്തു ലാല്‍. മൃതദേഹം അജ്മാനില്‍ തന്നെ സംസ്കരിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button