പാറ്റ്‌ന: മെഗാ ബ്രിഡ്ജ് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര പ്രധാനമായ കോസി റെയില്‍ മഹാസേതുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതിനൊപ്പം ബിഹാറിലെ 12 റെയില്‍ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി മെഗാ ബ്രിഡിജ് നാടിന് സമര്‍പ്പിച്ചത്.
Read Also :തൊഴിലാളികള്‍ക്ക് മതകേന്ദ്രങ്ങളിലേക്ക് തീര്‍ഥാടനം നടത്താന്‍ ധനസഹായം നൽകും: യോഗി സര്‍ക്കാര്‍
കോസിയിലെയും മിഥിലാഞ്ചലിലെയും ജനങ്ങളുടെ 86 വര്‍ഷത്തെ കാത്തിരിപ്പിനാണ് മഹാസേതുവിലൂടെ ഇന്ന് വിരാമമായിരിക്കുന്നത്. ബിഹാറിന് ഇത് ചരിത്ര നിമിഷമാണെന്ന് മഹാസേതു ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. എട്ടര പതിറ്റാണ്ട് മുന്‍പ് ഉണ്ടായ ഭൂമി കുലുക്കത്തില്‍ മിഥിലിയയും കോസിയും ഒറ്റപ്പെട്ടെങ്കില്‍ ഇന്ന് ആഗോള മഹാമാരിക്കിടെ ഇവിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനായത് തികച്ചും യാദൃശ്ചികം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച തന്ത്രപ്രധാനമായ മെഗാ ബ്രിഡ്ജിന് 1.9 കിലോ മീറ്റര്‍ നീളമാണുള്ളത്. 516 കോടി ചെലവിട്ടാണ് കോസി മെഗാ സേതു പദ്ധതി പൂര്‍ത്തിയാക്കിയത്. ബിഹാറിനെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ചതാണ് കോസി റെയില്‍ മെഗാ ബ്രിഡ്ജ്.
Post Your Comments