ജമ്മു: ജമ്മു കാഷ്മീരിലെ ഗഡികലില്‍ നിന്ന് 52 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഗഡികലിലെ കരേവ പ്രദേശത്തെ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ ലഭിച്ചത്. 125 ഗ്രാം തൂക്കം വരുന്ന 416 പായ്ക്കറ്റുകളിലാക്കിയാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. പുല്‍വാമയിലേതിന് സമാനമായ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ ശ്രമമെന്നും ഇതു പരാജയപ്പെടുത്തിയെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Post Your Comments