ന്യൂഡല്‍ഹി : രാജ്യമെമ്പാടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ം ജന്ന ദിനം ആഘോഷിക്കുകയാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ലോക നേതാക്കളും രംഗത്ത് എത്തി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തുടങ്ങി പ്രമുഖ ലോകനേതാക്കളെല്ലാം പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നു.
read also : രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനം
പ്രധാനമന്ത്രിയെ ആദ്യ പേരായ ‘നരേന്ദ്ര’യെന്നു വിളിച്ചാണ് ആംഗല മെര്‍ക്കല്‍ ആശംസകള്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്തോ – ജര്‍മന്‍ ഇന്റര്‍ ഗവണ്മെന്റല് കണ്സള്ട്ടേഷന് യോഗത്തിന്റെ ഓര്മകള്ക്കൂടിയാണ് അവര്‍ പങ്കുവച്ചത്. ‘ഭാവിയിലേക്ക് എല്ലാവിധ ആശംസകളും – പ്രത്യേകിച്ച് ഈ അസാധാരണ സമയത്ത് ആരോഗ്യം, സന്തോഷം, സഫലീകരണം എന്നിവ ലഭിക്കട്ടേ’ – അവര്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തെ വിലമതിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പറഞ്ഞു. ഒരുമിച്ചുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ആരോഗ്യവും സന്തോഷവും വിജയവും താങ്കള്ക്കുണ്ടാകട്ടേ, പുടിന് കൂട്ടിച്ചേര്‍ത്തു. ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സാന്ന മരിനും മോദിക്ക് ജന്മദിനാശംസകള് നേര്‍ന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രാപ്തിയുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments