ചണ്ഡീഗഢ്: പാക് ഇന്റലിജെന്‍സിന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി സൈനിക ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍. പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയെന്ന കുറ്റത്തിനാണ് മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് ജീവനക്കാരന്‍ അറസ്റ്റിലായത്. ഹരിയാനയിലെ റെവരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
ഇയാളെ ഫെയ്സ്ബുക്ക് വഴി ഹണി ട്രാപ്പില്‍ കുടുക്കിയാണ് പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ലഖ്നൗവിലെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗവും ഹരിയാനയിലെ എസ്ടിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഇയാള്‍ കൈമാറുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പല തവണയായി ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാളുടെ പക്കല്‍ നിന്ന് ഫോണടക്കമുള്ളവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments