കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ പിന്നിടുന്നു. അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെയുള്ള തെരുവുകള്‍ യുദ്ധക്കളമായി. പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ പ്രക്ഷോഭമാണ് ഉടലെടുത്തിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ജലീല്‍ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ഇന്നലെ രാത്രി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എന്‍ഐഎ സംഘമെത്തി ജലീലിന്റെ മൊഴി പരിശോധിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 7.30-നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസില്‍ തുടര്‍ന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് വിവരം. യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ എത്തിച്ചത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വ്യാഴാഴ്ച ജലീല്‍ എന്‍ഫോഴ്സ്മെന്റിന് വിശദീകരണക്കുറിപ്പ് എഴുതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്യല്‍ തുടര്‍ന്നതെന്നും കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments