തിരുവനന്തപുരം: മന്ത്രി ജലീല്‍ പറയുന്നത് പച്ചക്കളം , ഖുറാന്റെ മറവില്‍ കടത്തിയത് സ്വര്‍ണം തെളിവുകള്‍ എന്‍ഐഎയ്ക്കും ഇഡിയ്ക്കും ലഭിച്ചു . കള്ളക്കടത്തുകാര്‍ക്കും രാജ്യദ്രോഹികള്‍ക്കും വേണ്ടി മന്ത്രി ജലീല്‍ അധികാരവും പദവിയും ദുരുപയോഗപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഊഹാപോഹങ്ങളുടെയോ പത്രവാര്‍ത്തകളുടെയോ അടിസ്ഥാനത്തിലല്ല എന്‍ഐഎ സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തുകാരുമായി ജലീലിനുള്ള ബന്ധത്തിനും ജലീല്‍ തന്റെ പദവി അവര്‍ക്കായി ദുരുപയോഗിച്ചതിനും വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
read also :‘ഒന്നും ഒളിച്ചുവെക്കാനില്ല, സത്യം ജയിക്കും’; മന്ത്രി കെ ടി ജലീലിന്റെ വാട്സ്ആപ്പ് സന്ദേശം
ഇഡിയുടെ മുന്നില്‍ നിരപരാധിത്വം തെളിയിച്ചെന്ന വ്യാജവാര്‍ത്ത പരത്തുകയാണ് ജലീല്‍. ഇ ഡി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്. വിദേശ സഹായം ലൈഫ് മിഷന്‍ പദ്ധതിക്ക് മാത്രമല്ല ലഭ്യമായത്. കോടികള്‍ മറ്റ് പല മാര്‍ഗ്ഗത്തിലുമെത്തി. ഈ പണം ഏതൊക്കെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ലഭിച്ചെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെയെല്ലാം ഏജന്റായത് ജലീലാണ്. കമ്മീഷന്‍ മന്ത്രി പുത്രനിലേല്‍ക്കുള്‍പ്പടെ എത്തി. ഖുറാന്‍ വന്നതുമായി ബന്ധപ്പെട്ട് ജലീല്‍ ഇതുവരെ പറഞ്ഞതെല്ലാം കളവാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. നയതന്ത്ര ചാനല്‍ വഴി കടത്തിയ വസ്തുക്കളില്‍ ഈന്തപ്പഴവും വിശുദ്ധ ഗ്രന്ഥവുമാണത്രേ. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണക്കള്ളക്കടത്തായിരുന്നെന്ന ആരോപണത്തില്‍ ബിജെപി ഉറച്ചു നില്‍ക്കുന്നു.
മന്ത്രിയെ കേസില്‍ പ്രതി ചേര്‍ത്താലും അറസ്റ്റ് ചെയ്താലും രാജി വെക്കേണ്ടതില്ല എന്ന സിപിഎം നിലപാട് അപഹാസ്യമാണ്. മന്ത്രി പ്രതിയാകുമെന്നും അറസ്റ്റിലാകുമെന്നും സിപിഎമ്മിന് ബോധ്യമുള്ളതിനാലാണ് വിചിത്രമായ ഈ നിലപാട് സ്വീകരിക്കുന്നത്. ജലീല്‍ രാജി വച്ചാല്‍ മറ്റ് പല മന്ത്രിമാര്‍ക്കും രാജിവെക്കേണ്ടി വരും. ജലീലിനെ രക്ഷിക്കാന്‍ കവചം തീര്‍ത്ത് പിടിച്ചു നിന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇനി അതിന് കഴിയില്ല. കള്ളക്കടത്തുകാരെയും രാജ്യദ്രോഹികളെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. എന്‍ഐഎ ആവശ്യപ്പെട്ട തെളിവുകള്‍ നല്‍കാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തത്തില്‍ ഗസറ്റ് വിജ്ഞാപനം മാത്രമാണ് തീപ്പിടിച്ചതെന്ന വാദം വിചിത്രമാണ്. ഗസറ്റിനെ മാത്രം ബാധിക്കുന്ന പ്രത്യേകതരം തീ പിടിത്തമാണോ അതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയുടെ അടക്കമുള്ള ഫയലുകളാണ് കത്തിയത്.
വിദേശയാത്രയില്‍ വിവിഐപി പരിഗണന ലഭിച്ചത് ആര്‍ക്കെല്ലാമാണെന്ന് കണ്ടെത്തേണ്ടതുണ്ട്. അവിടെ നടന്ന ഇടപാടുകളും ദുരൂഹമാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ എല്ലാ മാര്‍ഗ്ഗവും സര്‍ക്കാര്‍ തേടുകയാണ്. അന്വേഷണം മന്ത്രിമാരിലേക്കും സിപിഎം നേതാക്കളിലേക്കു മെത്തിയപ്പോള്‍ ശരിയായ അന്വേഷണത്തെ അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശമില്ല. മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രാജിവയൊഴിയുന്നതുവരെ പ്രക്ഷോഭം കൂടുതല്‍ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Post Your Comments