ന്യൂഡല്‍ഹി: നാലുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു . ആശുപത്രിയില്‍ നിന്ന് അദ്ദേഹം വീട്ടിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിഐപികള്‍ക്ക് ആയി നീക്കി വച്ചിട്ടുള്ള സി.എന്‍ ടവറിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
എയിംസ് ഡയറക്ടര്‍ ആയ ഡോ. രണ്‍ദീപ് ഗുലേരിയയാണ് ആഭ്യന്തരമന്ത്രിയെ ചികിത്സിച്ചത്.കോവിഡിനു ശേഷമുള്ള അസുഖങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 18നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് രണ്ടിന് ആയിരുന്നു അമിത് ഷാ തനിക്ക് കോവിഡ് ബാധിച്ചെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
read also: 108 ആംബുലന്‍സില്‍ ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്
ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും തനിക്ക് കോവിഡ് പോസിറ്റിവ് ആയ വാർത്ത സ്ഥിരീകരിച്ചിരുന്നു.
Post Your Comments