കോട്ടയം: പത്തനംതിട്ടയില്‍ 108 ആംബുലന്‍സില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം നഴ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍മാരും ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
വാര്‍ഡിലേയ്ക്കു മാറ്റിയ പെണ്‍കുട്ടിക്ക് പ്രഥമശുശ്രൂഷ നല്‍കി. ഇന്ന് ഉച്ചയ്ക്കുശേഷമാണ് വാര്‍ഡിലെ ഫാനില്‍ കുരുക്കിട്ട് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈമാസം ആദ്യമാണ് പത്തനംതിട്ട അടൂരില്‍ 108 ആംബുലന്‍സില്‍ കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ഡ്രൈവറായ നൗഫല്‍ പീഡനത്തിനിരയാക്കിയത്.
പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് ഐസൊലേഷന്‍ കേന്ദ്രത്തിലേയ്ക്കു കൊണ്ടുപോവുന്ന വഴിയാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. വിദഗ്ധചികില്‍സ നല്‍കുന്നതിനുവേണ്ടിയാണ് പെണ്‍കുട്ടിയെ പത്തനംതിട്ടയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. എന്നാല്‍, പെണ്‍കുട്ടി പീഡനത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമായിരുന്നില്ല.
read also: ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലെ വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
തുടര്‍ന്ന് പെണ്‍കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments