കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് യോനോ എസ്ബിഐ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു.
ടൈറ്റനും എസ്ബിഐയും ചേര്‍ന്നുള്ള ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയില്‍ ആദ്യമായി സമ്പര്‍ക്കമില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള ആകര്‍ഷകമായ പുതിയ നിര വാച്ചുകള്‍ അവതരിപ്പിക്കുകയാണ്. ഇതുവഴി എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് സ്വൈപ് ചെയ്യുകയോ എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുകയോ ചെയ്യാതെ ടൈറ്റന്‍ പേ വാച്ചുകളിലെ മൃദുസ്പര്‍ശത്തിലൂടെപിഒഎസ് മെഷീനുകള്‍വഴി സമ്പര്‍ക്കമില്ലാത്ത ഇടപാടുകള്‍ നടത്താന്‍ കഴിയും. പിന്‍ നല്കാതെതന്നെ 2000 രൂപയുടെ വരെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ടാപ്പി ടെക്നോളജീസിന്‍റെ സഹകരണത്തോടെ വാച്ച് സ്ട്രാപ്പുകളില്‍ സുരക്ഷിതമായി എംബഡ് ചെയ്ത സര്‍ട്ടിഫൈഡ് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) ചിപ്പ്, ഒരു കോണ്ടാക്ട് ലെസ് എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്‍റെ എല്ലാ പ്രവൃത്തികളെല്ലാം ചെയ്യാന്‍ സജ്ജമാണ്.
ഈ വാച്ചുകളിലെ പേയ്മെന്‍റ് ഫീച്ചര്‍ ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്ട്ലെസ് മാസ്റ്റര്‍കാര്‍ഡ് എനേബിള്‍ഡ് പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളില്‍ പേയ്മെന്‍റ് നടത്താം. സവിശേഷവും മനോഹരവുമായ ഈ വാച്ച് ശേഖരത്തില്‍ പുരുഷന്മാര്‍ക്കായി മൂന്ന് വ്യത്യസ്ത രൂപകല്‍പ്പനകളും വനിതകള്‍ക്കായി രണ്ടു വ്യത്യസ്ത രൂപകല്‍പ്പനകളുമുണ്ട്. എല്ലാ എസ്ബിഐ, ടൈറ്റന്‍ ഉപയോക്താക്കള്‍ക്കും യോജിച്ച രീതിയില്‍ 2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില.
രൂപകല്‍പ്പനയിലും നൂതനമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ് ടൈറ്റന്‍ എന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സി.കെ. വെങ്കട്ടരാമന്‍ പറഞ്ഞു. ഉപയോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. പുതിയ സാഹചര്യത്തില്‍ വേഗത്തിലും സുരക്ഷിതമായും തടസങ്ങളില്ലാതെയും പേയ്മെന്‍റ് സൊല്യൂഷനുകള്‍ അവതരിപ്പിക്കുന്നതില്‍ ഏറ്റവും ഉത്തമപങ്കാളിയാണ് എസ്ബിഐ. ബാങ്കിംഗ് ആവശ്യങ്ങള്‍ നിര്‍വഹിക്കും എന്നതിന് അപ്പുറം ഇന്നത്തെ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ശ്രേഷ്ഠവും പരിഷ്കൃതവുമായ രൂപകല്‍പ്പനയാണ് പുതിയ വാച്ചുകള്‍ക്കെന്ന് അദ്ദേഹം പറഞ്ഞു.
കോണ്ടാക്ട് ലെസ് പേയ്മെന്‍റിനായി ടൈറ്റന്‍ അവതരിപ്പിക്കുന്ന ഈ സവിശേഷമായ ഉത്പന്നത്തില്‍ പങ്കാളികളാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റനുമായി കൈകോര്‍ത്ത് ടൈറ്റന്‍ പേയ്മെന്‍റ് വാച്ചുകളിലൂടെ യോനോ ഉപയോക്താക്കള്‍ക്കായി നൂതനമായ സ്മാര്‍ട്ട് സൊല്യൂഷന്‍ അവതരിപ്പിക്കുന്നത് ആഹ്ലാദകരമാണ്. ടാപ്പ് ആന്‍ഡ് പേ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ നൂതനമായ ഉത്പന്നം ഉപയോക്താക്കളുടെ ഷോപ്പിംഗ് അനുഭവം പുനരവതരിപ്പിക്കുന്നതായിരിക്കും. ഏറ്റവും പുതിയ സാങ്കേതികമുന്നേറ്റവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നും ബാങ്കിംഗ് സേവനരംഗത്തെ ഏറ്റവും നൂതനവും മികച്ചതുമായ കാര്യങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂതനകാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രമുഖരായ ടൈറ്റന്‍ കമ്പനി ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. പുതിയ സാഹചര്യത്തില്‍ പുതിയ വാച്ചുകള്‍ ഉപയോഗിച്ച് പേയ്മെന്‍റ് തടസങ്ങള്‍ ഒഴിവാക്കി എളുപ്പത്തില്‍, കോണ്ടാക്ടില്ലാതെ, സുരക്ഷിതമായും ലളിതവുമായ രീതിയില്‍ ഇടപാടുകള്‍ നടത്തുന്നതിന് ഉപയോക്താക്കള്‍ക്ക് സാധിക്കും. സാങ്കേതികവിദ്യയിലും രൂപകല്‍പ്പനയിലും തുടര്‍ച്ചയായി നിക്ഷേപങ്ങള്‍ നടത്തിവരുന്ന ടൈറ്റന്‍ സ്മാര്‍ട്ട് വിഭാഗത്തില്‍ ആധുനിക ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ശ്രമിച്ചുവരുന്നത്.
പുതിയ വാച്ചുകളുടെ ശേഖരം www.titan.co.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Post Your Comments