കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ട്യുഷൻ പോകാൻ കഴിയാത്ത കുട്ടികൾക്കായി സംസ്ഥാനത്തെ ആദ്യ ഫ്രീ ട്യുഷൻ ചാനൽ തയ്യാർ. ‘എസ്എസ്എൽസി അറ്റ് ഹോം’ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബ് ചാനൽ പ്രധാനമായും പത്താം തരത്തിലെ കേരള സിലബസ് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് നിലവിൽ ക്ലാസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് .
സോഷ്യൽ മീഡിയകളിൽ നിരവധി ട്യൂഷൻ ആപ്ലിക്കേഷനുകൾ നിലവിൽ ഉണ്ടെങ്കിലും സാധാരണക്കാരന് താങ്ങാനാവുന്നതിലും അധികം ഫീസ് ഈടാക്കുന്നവയാണ് എല്ലാം. ഇവയ്‌ക്കെല്ലാം ബദലായി ഒരു ഇന്റർനെറ്റ് ഉള്ള മൊബൈലോ കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാകും എന്നതാണ് ഈ യൂട്യൂബ് ചാനലിന്റെ സവിശേഷത. സംശയങ്ങൾ പരിഹരിക്കുന്നതിനും ഒന്നിലധികം കാണുവാനുള്ള അവസരവും ഈ ചാനലിൽ ലഭ്യമാണ്. വീഡിയോകൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഇന്റർനെറ്റിന്റെ അഭാവത്തിലും വീഡിയോ ലഭ്യമാകും. വീഡിയോ ലിങ്ക്: https://youtu.be/DmPQb9PxN2I
Read Also: സ്‌കോളര്‍ഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം; അവസരമൊരുക്കി നോർക്ക റൂട്ട്സ്
തിരുവനന്തപുരം സ്വദേശി ഫസീല ആണ് ഈ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. മലയാളം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് യൂട്യൂബർ. കഴിഞ്ഞ ദിവസം തുടങ്ങിയ ഈ ചാനൽ ഇനിയും വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുതിയ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുമെന്ന് അറിയിച്ചു.
Post Your Comments