Latest NewsNewsEducation

സ്‌കോളര്‍ഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം; അവസരമൊരുക്കി നോർക്ക റൂട്ട്സ്

ഓൺ ലൈൻ ക്ലാസുകൾ വഴിയാണ് പഠനം. 350 മുതല്‍ 400 മണിക്കൂര്‍ വരെ ഓണ്‍ലൈനായാണ് ക്ലാസ് നടത്തുന്നത്.

തിരുവനന്തപുരം: 75 ശതമാനം സ്‌കോളര്‍ഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ വിദ്യാപഠനത്തിന് അവസരമൊരുക്കി നോർക്ക റൂട്ട്സ്. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍ (ആര്‍ പി എ) ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍ , ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എസ്റ്റെന്‍ഡഡ് റിയാലിറ്റി എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺ ലൈൻ ക്ലാസുകൾ വഴിയാണ് പഠനം. 350 മുതല്‍ 400 മണിക്കൂര്‍ വരെ ഓണ്‍ലൈനായാണ് ക്ലാസ് നടത്തുന്നത്.

Read Also: പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക റൂട്ട്സ്

കോഴ്‌സുകളുടെ അടിസ്ഥാന യോഗ്യത ബിരുദമാണ്. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഒക്ടോബര്‍ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും അഡ്മിഷന്‍. ഉയര്‍ന്ന പ്രായ പരിധി 45 വയസ്സ്. ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നല്കുന്നത്. വിവിധ കോഴ്‌സുകള്‍ക്ക് 17,900 മുതല്‍ 24,300 രൂപ വരെയാണ് ഫീസ്. ഇതില്‍ 75% തുക നോര്‍ക്ക സ്‌കോളര്‍ഷിപ്പ് അനുവദിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റ്റി സി എസ് അയോണ്‍ ഇന്റേണ്‍ഷിപ് ലഭിക്കും. ക്ലാസ് ഒക്ടോബര്‍ 27 ന് ആരംഭിക്കും. ഒക്ടോബര്‍ അഞ്ച് വരെ www.ictkerala.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. വിശദവിവരം: 0471-2700811/12/13, 8078102119 എന്നീ നമ്പറുകളില്‍ ലഭിക്കും.

shortlink

Post Your Comments


Back to top button