തിരുവനന്തപുരം : പ്രസിഡന്റ് സുരേന്ദ്രൻജിക്ക് സമനിലതെറ്റിയെന്ന പിണറായിയുടെ പരാമർശം പരിഹാസ്യമായിരിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
“പാർട്ടി സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത് പൂർണബോദ്ധ്യത്തോടെയാണ്.അതിന് പിണറായിയുടെ ശുപാർശ ആവശ്യമില്ല. സ്വർണക്കടത്തു കേസ് ആദ്യമായി പുറത്തു കൊണ്ടുവന്നതിലുള്ള വിരോധമാണ് സുരേന്ദ്രനോട് മുഖ്യമന്ത്രിക്ക് ഉള്ളത്. തനിക്കെതിരെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചപ്പോൾ അന്വേഷിക്കട്ടെ എന്ന് മറുപടി പറയേണ്ടതിന് പകരം മനോനില തെറ്റി എന്ന മറുആരോപണം കൊണ്ട് നേരിട്ടത് എന്തോ ഒളിക്കാനുള്ളതു കൊണ്ടാണ്”,കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Read Also : ചൈനീസ് അതിർത്തിയിൽ അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്‌സ് പീരങ്കികൾ വിന്യസിച്ച് ഇന്ത്യ
“ജലീലിന് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകി. പക്ഷെ ED ഡിയറക്ടർ പറഞ്ഞത് ക്ലീൻ ചിറ്റ് ഇല്ലെന്നാണ്. അതെ സമയം ED അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പരസ്പരവിരുദ്ധമാണ് ഈ നിലപാട്.ലൈഫ് മിഷൻ പദ്ധതിയിൽ പ്രശ്നമുണ്ടെന്നു മുഖ്യമന്ത്രി ഇപ്പോൾ സമ്മതിച്ചു. ജലീലിന്റെ കാര്യത്തിലും എല്ലാം സമ്മതിക്കേണ്ടിവരും”,കുമ്മനം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ് കാണാം :
https://www.facebook.com/kummanam.rajasekharan/posts/3134766239966475?__xts__[0]=68.ARCgeMDUj2exjIaXdtlWzNnRcQNYMWMiCopRnDShlcC-EPyJdOFx3fatQnnnhPegqW5fH05T0VJhoTA6ptYJYK6iUkBNxDA2gmXNe9p7CGMZhRBcC0QNismcEJuqKG7MNaw-fYh4CNZGjkp-vFbHuj4LlmTB_YFFwkuC_6-4HNcXhCuSx9LrdKAy9AotyTDpfBXQo9zayoWSQhEBb5Aezwes9DgugPobZaAmnyxGxRCCG4XMwMrbN99WIlAkTFFaqT5p8syTDOw3BZIbHBJeIJ42eYv7ddsaDpMgzR4X_wk45CZdgpD6LYO5pZUKlcWbChiHz-xNDPWrAhlgDehY6xruHQ&__tn__=-R
Post Your Comments