ചെന്നൈ: ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ് ഒഴിവുകള്‍. 1000 ഒഴിവുകളാണുള്ളത്. അതില്‍ തന്നെ ഫ്രഷേഴ്‌സ് കാറ്റഗറിയില്‍ 488 ഒഴിവുകളും എക്‌സ് ഐടിഐ കാറ്റഗറിയില്‍ 512 ഒഴിവുകളുമാണുള്ളത്. തമിഴ്‌നാട്ടിലുള്ളവര്‍ക്കാണ് അവസരം. സെപ്തംബര്‍ 25 വരെ അപേക്ഷിക്കാം.
Read Also :ആര്യവൈദ്യ ഫാർമസി എംഡി പി.ആര്‍. കൃഷ്ണകുമാര്‍ അന്തരിച്ചു
കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെഷിനിസ്റ്റ്, പെയിന്റര്‍, വെല്‍ഡര്‍, എംഎല്‍ടി-റേഡിയോളജി, എംഎല്‍ടി-പതോളജി, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അസിസ്റ്റന്റ് ട്രേഡുകളിലാണ് ഒഴിവുകള്‍.
Read Also :പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഭീമന്‍ ലഡ്ഡുവൊരുക്കി ബിജെപി പ്രവര്‍ത്തകര്‍
തമിഴ്‌നാട്ടിലെ എന്‍എല്‍സി ഇന്ത്യയില്‍ 675 അപ്രന്റിസ് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫിറ്റര്‍ (90), ടര്‍ണര്‍ (35), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (95), ഇലക്ട്രീഷ്യന്‍ (90), വയര്‍മാന്‍ (90), മെക്കാനിക് ഡീസല്‍ (5), മെക്കാനിക് ട്രാക്ടര്‍ (5), കാര്‍പെന്റര്‍ (5), പ്ലംബര്‍ (5), സ്റ്റെനോഗ്രഫര്‍ (15), വെല്‍ഡര്‍ (90) എന്നിങ്ങനെയാണ് ഒഴിവുകള്‍. സെപ്തംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Post Your Comments