മലപ്പുറം : ഖുര്‍ആന്‍ വേണമെന്ന് ആവശ്യപ്പെട്ടില്ലെന്ന് പൊന്നാനി പന്താവൂര്‍ ഇര്‍ഷാദ് കോളജ്. ഖുര്‍ആന്‍ സ്വീകരിച്ചത് മന്ത്രി കെ.ടി ജലീല്‍ ആവശ്യപ്പെട്ട പ്രകാരമാണെന്നും കോളജ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു.
ഖുര്‍ആന്‍ തന്നാല്‍ പരിസര പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാകുമോ എന്ന് മന്ത്രി ചോദിച്ചു. എവിടെ നിന്നാണ് എത്തുന്നതെന്ന് പോലും അന്വേഷിക്കാതെയാണ് ഖുര്‍ആന്‍ സ്വീകരിച്ചതെന്നും അബൂബക്കര്‍ സിദ്ദീഖ് മൗലവി പറഞ്ഞു.
‘ജൂണ്‍ 27നാണ് മന്ത്രി തന്നോട് ഇക്കാര്യം ചോദിച്ചത്, ജൂലൈ 2ന് 16 പെട്ടി സ്ഥാപനത്തില്‍ എത്തിച്ചു. എവിടെനിന്നാണ് വരുന്നത് എന്നുപോലും അന്വേഷിക്കാതെയാണ് അത് സ്വീകരിച്ചത്. അക്കാലത്ത് വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല, അതിനാല്‍ സ്വീകരിക്കുന്നതില്‍ തടസ്സവും ഉണ്ടായില്ല. പരിശോധിക്കാനായി ഒരുപെട്ടി പൊട്ടിച്ചിരുന്നു, അതടക്കം എല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിതരണത്തിന് വേണ്ടി ഫേസ്ബുക്കില്‍ പരസ്യം നല്‍കി, 40 അപേക്ഷ ലഭിച്ചു. വിവാദമായതോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ അന്വേഷിച്ചെത്തിയിരുന്നതായും സിദ്ദീഖ് മൗലവി വ്യക്തമാക്കി.
Post Your Comments