Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയുമായി ബന്ധം ; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : സ്വർണ്ണ കടത്ത് കേസ് വീണ്ടും നിഗൂഢതകളിലേക്ക് കൂടുതൽ വമ്പന്മാർ പിടിയിലായേക്കുമെന്ന് സൂചന.ഏറ്റവുമൊടുവിൽ പുറത്ത് വരുന്നത് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയെക്കുറിച്ചുള്ള വിവരങ്ങളാണ്. ഇവരുടെ സഹായത്തോടെ സ്വപ്ന തലസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ സൂചനകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം വനിതയുടെ സഹായത്തോടെ വിവിധ മേഖലകളില്‍ നിക്ഷേപിച്ചോ എന്ന കാര്യമാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്.

Read Also : കോവിഡ് വാക്‌സിൻ : ആശ്വാസ വാർത്തയുമായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ 

ഇരുവരും ഒന്നിച്ചു സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. സ്വപ്നയുടേയും സരിത്തിന്റെയും ഫോണില്‍നിന്നും ഇവരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ചില ദിവസങ്ങളില്‍ പത്തിലധികം തവണ ഇവരെ വിളിച്ചു. രണ്ടു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോളുകളാണു മിക്കതും. സ്വപ്ന ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഫോണില്‍നിന്നും ഇവരെ ബന്ധപ്പെട്ടു.

Read Also : ലോ​ക്​​ഡൗ​ണില്‍​ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മടങ്ങാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ 

സ്വപ്ന ഒളിവില്‍ പോകുന്നതിനു മുന്‍പ് കുടുംബ സുഹൃത്തിന്റെ ഫോണില്‍നിന്ന് ഇവരെ വിളിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. വര്‍ക്കലയില്‍വച്ചും കര്‍ണാകയിലേക്കു പോകുന്ന വഴിയിലും ഇവരുമായി ഫോണില്‍ സംസാരിച്ചു. ബെംഗളൂരുവിലേക്ക് സ്വപ്ന പോയത്് ഇവരുടെ സഹായ വാഗ്ദാനം കൊണ്ടാണെന്ന നിഗമനത്തിലാണ് ഏജന്‍സികള്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button