തിരുവനന്തപുരം : സെക്രട്ടറിയറ്റിനു മുന്നില്‍ സമരചിത്രം എടുക്കാനെത്തിയ കേരള കൗമുദി ഫോട്ടോഗ്രാഫര്‍ നിശാന്ത് ആലുക്കാടിനെ കയ്യേറ്റം ചെയ്ത കസി ഐ ക്കെതിണ്‍ട്രോള്‍ റൂം സി ഐ ഡി കെ പൃഥ്വിരാജിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഡിജിപിക്ക് കത്ത് നല്‍കി.
ഒരു പ്രകോപനവുമില്ലാതെയാണ് നിശാന്തിനെ കയ്യേറ്റം ചെയ്തത്. ഇതിനുത്തരവാദിയായ സി ഐ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും ഡിജിപിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയറ്റിനു മുന്നിലും ഏജീസ് ഓഫീസിന് മുന്നിലും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന റിപ്പോര്‍ട്ടര്‍മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ഹെല്‍മെറ്റ് കാണാതാകുന്നതും പതിവായിരിക്കുകയാണെന്നും ഇക്കാര്യത്തിലും പൊലീസിന്റെ ജാഗ്രത ഉണ്ടാകണമെന്നും ഡിജിപിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments