KeralaLatest NewsNews

മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച ഐ.എ.എസുകാരനെതിരെ നടപടി വേണം : കെ. യു.ഡബ്ല്യു .ജെ

തിരുവനന്തപുരം : മാധ്യമപ്രവർത്തകയെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിക്കുകയും അശ്ലീല ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ. എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

Read Also : ‘കെട്ട്യോളാണ് എന്റെ മാലാഖ ‘; സോഷ്യൽ മീഡിയിൽ ചർച്ചയായി ലക്ഷ്‌മി പ്രശാന്തിന്റെ കുറിപ്പ്

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖികയെ അശ്ലീല ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്കി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

താല്പര്യമില്ലെങ്കിൽ പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ മറുപടി നല്കി മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ഒരു മുതിർന്ന സിവിൽ ഉദ്യോഗസ്ഥൻ ശ്രമിച്ചത് മാന്യതയ്ക്ക് നിക്കുന്ന പ്രവൃത്തിയല്ല. പ്രശാന്തിനൊപ്പം ഫേയ്‌സ് ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷമി പ്രശാന്ത് മാധ്യമപ്രവർത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്.

Read Also : പ്രശാന്തല്ല, മാധ്യമപ്രവർത്തകയ്ക്ക് മറുപടി കൊടുത്തത് ഞാനാണ്; വിശദീകരണവുമായി ‘കളക്ടർ ബ്രോ’യുടെ ഭാര്യ

വിവാദ സംഭവങ്ങളിൽ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരിൽ നിന്നും പ്രതികരണം തേടുന്നത് കേരളത്തിൽ മാത്രമല്ല, ലോകത്തെമ്പാടും മാധ്യമങ്ങൾ സ്വീകരിക്കുന്ന രീതിയാണ്. ഫോണിൽ വിളിച്ച് കിട്ടാതിരുന്നപ്പോൾ ഇപ്പോൾ സംസാരിക്കാൻ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐ.എസ്.ഉദ്യോഗസ്ഥൻ അശ്ലീലച്ചുവയുള്ളഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകൾക്കെതിരെ മാത്രമല്ല മുഴുവൻ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്കിയ നിവേദനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button