ThiruvananthapuramNattuvarthaLatest NewsKeralaNews

മുട്ടില്‍ മരംമുറി കേസ്: ദീപക് ധര്‍മ്മടത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം തള്ളി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

വനം വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിച്ചതിന്റെ പേരില്‍ നടപടിയെടുക്കാനാകില്ല

തിരുവനന്തപുരം : മുട്ടില്‍ മരംമുറി കേസ് വിവാദത്തില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തിനെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കണമെന്ന ആവശ്യം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി യോഗം തള്ളി. മാധ്യമ പ്രവര്‍ത്തകര്‍ക്കാകെ കളങ്കമുണ്ടാക്കിയ ദീപക് ധര്‍മ്മടത്തെ സംഘടനയില്‍ നിന്നു പുറത്താക്കണമെന്ന് യൂണിയന്‍ എറണാകുളം ജില്ലാ സെക്രട്ടറി ശശികാന്താണ് യോഗത്തില്‍ ആവശ്യപ്പെട്ടു.

എന്നാൽ, യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റജി ജനറല്‍ സെക്രട്ടറി ഇഎസ് സുഭാഷ് എന്നിവർ ദീപക് ധര്‍മ്മടത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ദീപക് ധര്‍മ്മടം കേസില്‍ പ്രതിയായിട്ടില്ലെന്നും വനം വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിച്ചതിന്റെ പേരില്‍ നടപടിയെടുക്കാനാകില്ലെന്നുമായിരുന്നു സംസ്ഥാന സമിതിയുടെ വാദം. ദീപക് ധര്‍മ്മടത്തിനു യൂണിയന്‍ ഭാരവാഹിത്വമില്ലാത്തതിനാൽ അംഗത്വത്തില്‍ നിന്നു പുറത്താക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന ഭാരവാഹികള്‍.

അഫ്ഗാനിൽ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച വിമാനത്തിൽ ഊഞ്ഞാലാടി താലിബാൻ ഭീകരർ (വീഡിയോ)

അതേസമയം, മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ടി സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ വിളിച്ചെന്നും വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എംകെ സമീറിനെ കള്ളക്കേസില്‍ കടുക്കാന്‍ സാജനും ആന്റോ അഗസ്റ്റിനും ദീപക് ധര്‍മ്മടവും ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button