തിരുവനന്തപുരം : ജയരാജൻ്റെ മകന് പിന്നാലെ മറ്റൊരു മന്ത്രി പുത്രനും കൂടി സ്വർണ്ണക്കടത്ത് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന. ഇത് സംബന്ധിച്ച വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് ലഭിച്ചു. സ്വപ്നയുടേയും സരിത്തിൻ്റെയും വാട്ട്സ് ആപ്പ് ചാറ്റിൽ നിന്നാണ് എൻഐഎയ്ക്ക് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഈ ബന്ധമെന്നാണ് വിവരം.കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി മന്ത്രി ഇപി ജയരാജന്റെ മകന് സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറിൽ ജയരാജന്റെ മകന് കോടികൾ കമ്മീഷനായി ലഭിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം.
Post Your Comments