കൊച്ചി: ഫീസ് അടചില്ലായെങ്കിൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. ആലുവയിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് പബ്ലിക് സ്കൂൾ മാനേജ്മെന്റിനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ നിന്ന് ഈ മാസം 14 മുമ്പ് ഫീസ് അടച്ചില്ലെങ്കിൽ ക്ലാസിൽ നിന്ന് പുറത്താക്കുമെന്ന് വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് വിദ്യാർത്ഥികളും മാതാപിതാക്കളും ഹൈക്കോടതിയെ സമീപിച്ചത്.
Read Also: മണൽ കടത്ത്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. ഇത്തരം പരാതികൾ സംസ്ഥാനത്തിന്റെ ചില സ്വകാര്യ സ്കൂളുകളിൽ നിന്നും ഉയർന്നിരുന്നു.സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ പ്രവർത്തനരഹിതമല്ല. എന്നാൽ ഓൺലൈൻ ക്ലാസുകൾ ഇതിനോടകം തന്നെ എല്ലാ സ്കൂളുകളും തുടങ്ങിയിരുന്നു.
Post Your Comments