KeralaLatest NewsNews

കരിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാരിനെ ഇനി എവിടെ കരിവാരി തേയ്ക്കാനാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കരിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാരിനെ ഇനി എവിടെ കരിവാരി തേയ്ക്കാനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുന്നോട്ടു പോകുമ്പോൾ ചിലരുടെ നെഞ്ചിടിപ്പു വർധിക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ കോടിയേരി ബാലകൃഷ്ണന്റെയും ഇ.പി.ജയരാജന്റെയും കെ.ടി.ജലീലിന്റെയും നെഞ്ചിടിപ്പാണു കൂടുന്നത്. ലൈഫ് പദ്ധതിയുടെ വിവരങ്ങൾ തേടി മുഖ്യമന്ത്രിക്കു കൊടുത്ത കത്തിന് ഇതുവരെ മറുപടി തന്നിട്ടില്ല. ഈന്തപ്പഴത്തിന്റെ മറവിലും സ്വർണക്കടത്ത് നടന്നുവെന്നാണ് ആക്ഷേപമെന്നും ചെന്നിത്തല ആരോപിച്ചു,

Read also: ഹി​ന്ദി സം​സാ​രി​ക്കാ​ത്ത​വ​ര്‍ ഈ ​ദി​വ​സം ആ​ഘോ​ഷി​ക്കേ​ണ്ട: ഹിന്ദി ദിവസ് ആചരണത്തെക്കുറിച്ച് കുമാരസ്വാമി

സ്വപ്ന സുരേഷുമായി ഇ പി ജയരാജന്റെ മകന് എന്ത് ബന്ധമാണുള്ളത്. ഇതെല്ലാം പുറത്തു വരുമ്പോൾ മുഖ്യമന്ത്രി അസ്വസ്ഥനായിട്ടു കാര്യമില്ല. ആദ്യം കൂടെ നിൽക്കുന്നവരെ മര്യാദയ്ക്ക് നിർത്തണം. നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയിട്ടില്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന ആരെ രക്ഷിക്കാനുള്ളതാണെന്നും ചെന്നിത്തല ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button