തന്റെ സിനിമയിലെ ഇതുവരെയുള്ള നായകന്മാരെ കുറിച്ച് സംവിധായകൻ ഒമർ ലുലു ഫേസ്‍ബുക്കിൽ എഴുതിയിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പവർ സ്റ്റാർ എന്ന തന്റെ പുതിയ ചിത്രത്തിൽ നായകനാരന്ന് ചോദിച്ചാൽ ബാബു ആന്റണിയെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന സന്തോഷത്തെ കുറിച്ചും ഒമർ ലുലു വ്യക്തമാക്കി.
കൂടാതെ 20 വർഷങ്ങൾക്ക് മുമ്പ് അഴിച്ചു വെച്ച നായക വേഷം ബാബു ആന്റണിയ്ക്ക് വീണ്ടും കൊടുക്കുമ്പോൾ ഏറെ ടെൻഷൻ ഉണ്ടെന്നും കുറിപ്പിൽ ഒമർ പറഞ്ഞു.
കുറിപ്പ് വായിക്കാം…
ഞാനും എന്റെ നായകൻമാരും .
ആദ്യ സിനിമ ചെയുന്ന സമയത്ത് എല്ലാവരും ചോദിക്കും ആരാ നായകൻ എന്ന് സിജു വിൽസൺ എന്ന് പറയുമ്പോൾ പലർക്കും മനസ്സിലാവുകയില്ലാ അപ്പോൾ നേരം പ്രേമം സിനിമയിൽ അഭിനയിച്ച പയ്യന്‍ എന്നൊക്കെ പറഞ്ഞ് കൊടുക്കണം മനസ്സിലാവാൻ, അതു പോലെ തന്നെയായിരുന്നു ബാലുവിനെ വെച്ച് ചങ്ക്സ് ചെയുന്ന സമയത്തും ഹണീബീയിലേ ആംബ്രോ കിംഗ് ലയർ ഒക്കെ പറയണമായിരുന്നു.
അടാർ ലവ് ആയിരുന്നെങ്കിൽ എല്ലാം പുതുമുഖങ്ങളായിരുന്നു അത് കഴിഞ്ഞ് ധമാക്കയിൽ അരുൺ സെയിം അവസ്ഥ. പവർസ്റ്റാർ എന്ന സിനിമയിൽ എനിക്ക് കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യം ആരാ ഹീറോ എന്ന് ചോദിച്ചാൽ “ബാബൂഅന്റണി” എന്ന് മാത്രം പറഞ്ഞാൽ മതി വല്ല്യ ഡെക്കറേഷൻ ഒന്നും കൊടുത്ത് ബുദ്ധിമുട്ടണ്ടി വരുന്നില്ല.
20 വർഷം മുൻപ് അഴിച്ച് വെച്ച നായക വേഷം ഞാന്‍ വീണ്ടും കെട്ടിച്ച് ബാബു ചേട്ടനുമായി വരുമ്പോൾ നല്ല ടെൻഷൻ ഉണ്ട് എനിക്ക്, അദ്ദേഹം എന്നിൽ അർപ്പിച്ച വിശ്വാസം കാത്ത്സൂക്ഷിക്കാൻ പറ്റണേ എന്ന് ആലോചിച്ചിട്ട്.
Need all your Blessings
https://www.facebook.com/omarlulu/posts/1088579684872121
Post Your Comments