KeralaLatest NewsNewsBusiness

ലുലു ഫാഷൻ വീക്ക് സമാപിച്ചു

സമാപന ദിവസം റാംപിൽ ചുവടുവയ്ക്കാൻ സിനിമ താരങ്ങളായ അഹാന കൃഷ്ണയും ഷൈൻ നിഗവും എത്തി

കൊച്ചി: പുതിയ ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തിയ ലുലു ഫാഷൻ വീക്ക് സമാപിച്ചു. 2022 ലെ ഫാഷൻ രംഗത്തെ മികച്ച ട്രെൻഡുകളാണ് ലുലു ഫാഷൻ വീക്കിൽ അവതരിപ്പിച്ചത്. ലുലു ഫാഷൻ വീക്കിന്റെ അഞ്ചാം പതിപ്പാണ് ഇത്തവണ നടന്നത്.

സമാപന ദിവസം റാംപിൽ ചുവടുവയ്ക്കാൻ സിനിമ താരങ്ങളായ അഹാന കൃഷ്ണയും ഷൈൻ നിഗവും എത്തി. ഈ വർഷത്തെ ഫാഷൻ സ്റ്റൈൽ ഐക്കണുകളാണ് ഇവർ.

Also Read: ‘ഞാൻ എന്നെ വിവാഹം കഴിക്കുന്നു, വരൻ വേണ്ട, ഹണിമൂൺ ഗോവയിൽ’: രാജ്യത്തെ ആദ്യ സോളോ​ഗാമിയെന്ന് അവകാശവാദം

അർജുൻ അശോകൻ, ദേവ് മോഹൻ, വിനീത് കുമാർ, നാദിർഷ, രമേശ് പിഷാരടി, നീരജ് മാധവ്, ദുർഗ കൃഷ്ണ, തൻവി റാം, സാധിക വേണുഗോപാൽ, അനു മോഹൻ തുടങ്ങിയ പ്രമുഖർ സമാപന വേദിയിലെ സാന്നിധ്യമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button