KeralaLatest NewsNews

അടിച്ചമർത്താൻ ശ്രമിച്ചാൽ സമരം ശക്തമാക്കും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന സ്വർണ്ണക്കടത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന ബി.ജെ.പി പ്രവർത്തകരെ അടിച്ചമർത്താനുള്ള സർക്കാർ നീക്കത്തിന് സമരം ശക്തമാക്കി മറുപടി നൽകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

Read Also : “നട്ടപ്പിരാന്ത് പിടിച്ചിരിക്കുകയാണ് പിണറായി വിജയന് , നെല്ലിക്കാത്തളം വെക്കാൻ സമയമായി” : സന്ദീപ് വാര്യർ 

അഴിമതിയും രാജ്യദ്രോഹവും അലങ്കാരമാക്കിയ ഇടതു സർക്കാരിനെതിരെ വലിയ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും. സംസ്ഥാനത്തങ്ങിങ്ങോളം സമാധാനപരമായി സമരം ചെയ്ത ബി.ജെ.പി,യുവമോർച്ച, പ്രവർത്തകർക്കു നേരെ ന പൊലീസിനെയും ഡിവൈഎഫ്ഐ ക്രിമിനലുകളെയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടാമെന്നാണ് പിണറായി കരുതുന്നത്. മട്ടന്നൂരിൽ ജയരാജൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ യുവമോർച്ചാ പ്രവർത്തകരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഡിവൈഎഫ്ഐക്കാർ അക്രമിച്ചത്. തിരുവനന്തപുരത്ത് യുവമോർച്ചയുടെ വനിതാപ്രവർത്തകരെ ഉൾപ്പെടെ ക്രൂരമായി മർദ്ദിച്ചു. പാലക്കാടും ഒരു പ്രകോപനവുമില്ലാതെയാണ് യുവമോർച്ചാ പ്രവർത്തകർക്ക് നേരെ പൊലീസ് നരനായാട്ട് നടത്തിയത്. ഏകാധിപത്യ ഭരണകൂടങ്ങളെ പോലും നാണിപ്പിക്കുന്ന പൊലീസ് അതിക്രമത്തെ സുരേന്ദ്രൻ അപലപിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കരുത്തോടെ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Read Also : കോവിഡ് വാക്സിൻ : മുന്‍നിര വാക്‌സിന്‍ നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബിൽഗേറ്റ്സ് 

കേരളത്തിന് അപമാനമായ കെ.ടി ജലീൽ രാജിവെക്കാൻ വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്ത മഹിളാമോർച്ചാ പ്രവർത്തകരെ പൊലീസ് തല്ലിചതച്ചത് മനുഷ്യത്വ വിരുദ്ധമാണ്. ജനാധിപത്യരീതിയിൽ സമരം ചെയ്ത കൊല്ലത്തെ യുവമോർച്ചാ നേതാക്കളുടെ വീടുകളിൽ കയറി പൊലീസ് അതിക്രമം നടത്തുകയാണ്. ജില്ലയിൽ പാർട്ടിപ്രവർത്തകർക്കെതിരെ നടക്കുന്ന പൊലീസ് പീഡനം അവസാനിപ്പിക്കണം. ജനങ്ങളിൽ നിന്നും ഒളിച്ചോടുകയും മാദ്ധ്യമങ്ങളോട് ജനാധിപത്യവിരുദ്ധ സ്വഭാവം കാണിക്കുകയും ചെയ്യുന്ന രാജ്യദ്രോഹ കേസിൽ ആരോപണവിധേയനായ മന്ത്രി കെ.ടി ജലീൽ രാജിവെക്കും വരെ ബി.ജെ.പി സമരം ചെയ്യും. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button